INDIANEWS

” ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്”; വാക്‌സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും വാക്സിന്‍ ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൊണ്ടു മാത്രം കാര്യമില്ല. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്സീന്‍ ലഭിക്കാനുള്ള നടപടികള്‍ വേണം. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്-‘ രാഹുല്‍ ട്വീറ്റ് ചെയ്തു. ആധുനിക സാങ്കേതിക വിദ്യയും സ്മാര്‍ട് ഫോണ്‍ ഉപയോഗവും പരിചയമില്ലാത്തവര്‍ക്കു വാക്സിന്‍ അപ്രാപ്യമാക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് എങ്ങനെയാണ് വാക്സിന്‍ ഉറപ്പാക്കുക എന്ന് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close