KERALA

ഇന്റര്‍വ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന്, വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട: ഒമര്‍ ലുലു

കോഴിക്കോട്: അമ്മ ഭാരവാഹി ഇടവേള ബാബുവിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലുരംഗത്ത്. അഭിമുഖം കണ്ടാല്‍ ഇടവേള ബാബു എന്താ ഉദ്ദേശിച്ചത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞ കാര്യം വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഇന്നാണ് വിവാദമായ ഇന്റര്‍വ്യൂ കണ്ടത്. ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയില്‍ വെച്ചാണ് പരിച്ചയപ്പെടുന്നത്. വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം. പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. ‘മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്’.അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട് നടീനടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്. പിന്നെ ഇന്റര്‍വ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close