Covid UpdatesKERALANEWS

ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍; മരണ നിരക്ക് കുറയ്ക്കുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യം ഏർപ്പെടുത്തിയ ലോക്ക്ഡൗണും ഇപ്പോള്‍ നടപ്പിലാക്കുന്ന ലോക്ക്ഡൗണും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്നും ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തില്‍ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്.ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍ ആണെന്നും പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”കോവിഡ് ഒന്നാമത്തെ തരംഗത്തില്‍ നമുക്ക് മുന്‍പിലുണ്ടായിരുന്ന വഴികള്‍ രോഗം പടരാതെനോക്കുക എന്നതും, രോഗബാധിതരാകുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. അവ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ11 ശതമാനത്തോളം ആളുകളില്‍ ഒതുക്കാനും, മരണനിരക്ക്വളരെ കുറഞ്ഞ തോതില്‍ നിലനിര്‍ത്താനും സാധിച്ചത്.രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമായതിനാല്‍, കൂടുതല്‍ ശക്തമായി മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയാണ്.

ഡബിള്‍ മാസ്‌കിങ്ങ്, അല്ലെങ്കില്‍ എന്‍ 95 മാസ്‌കുകള്‍എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകള്‍ ശുചിയാക്കുക എന്നീ കാര്യങ്ങള്‍ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടം, അടുത്തിടപെടലുകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത തന്നെ പുലര്‍ത്തണം. ആരോഗ്യസംവിധാനങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുകയും ചെയ്യുന്നു. എങ്കിലും രോഗവ്യാപനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വന്നേക്കാം.” അതുകൊണ്ടു കൂടിയാണ് ലോക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close