Breaking NewsCovid UpdatesKERALA

ഇപ്പോഴത്തെ രോഗബാധയ്ക്ക് കാരണം ചരക്കുവാഹനങ്ങളിലെ ജീവനക്കാര്‍

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാവുന്നു. ചരക്കുവണ്ടികളിലെ ജീവനക്കാരില്‍ നിന്നാണ് രോഗം പടരുന്നത് എന്നാണ് മനസിലാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള നടപടികള്‍ ഉടനെയുണ്ടാവും. ആള്‍ക്കൂട്ടം ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം ലംഘിച്ചും ഇന്നലെ വിഴിഞ്ഞത്ത് മീന്‍ ലേലം നടന്നു. ചില കമ്പോളങ്ങളില്‍ കടുത്ത തിരക്ക് അനുഭവപ്പെട്ടു. മലപ്പുറത്ത് ചില അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് പ്രതിഷേധവുമായി രംഗത്ത് വന്നു. ഇത്തരം സംഭവങ്ങള്‍ നാം എന്താണോ തടയാന്‍ ആഗ്രഹിക്കുന്നത് അതിനെ വിളിച്ചു വരുത്തലാണ്. നേരിയ അശ്രദ്ധ പോലും ആരേയും കൊവിഡ് രോഗിയാക്കാം അതിനാലാണ് പരുഷമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരുന്നത്. പൊലീസ് നിയന്ത്രിക്കുന്നതില്‍ വിഷമം തോന്നേണ്ട കാര്യമില്ല. എന്നാല്‍ ബലപ്രയോഗം ഉണ്ടാവരുത് എന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കാണം. എന്തെങ്കിലും അമിതമായ നിയന്ത്രണം നടപ്പാക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പൊലീസുമായി സഹകരിക്കണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എല്ലാവരും സജ്ജരാകണം.

Tags
Show More

Related Articles

Back to top button
Close