KERALANEWS

ഇബ്രഹിം കുഞ്ഞിന്റെ അറസ്റ്റ്, പാണക്കാട് മുസ്ലീം ലീഗിന്റെ അടിയന്തരയോഗം

പാണക്കാട്: ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് നീക്കത്തിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് മുസ്ലിംലീഗ്. പാണക്കാട് ലീഗ് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. അറസ്റ്റ് നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.സാദിഖ് അലി തങ്ങള്‍, കെപിഎ മജീദ് തുടങ്ങിയ നേതാക്കള്‍ പാണക്കാട് എത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി എംപി ഉടന്‍ എത്തുമെന്നാണ് വിവരം.വിഷയത്തില്‍ നേതൃയോഗത്തിലെ കൂടിയാലോടനകള്‍ക്ക് ശേഷം പ്രതികരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. വിഷയം ഗൗരവമേറിയതാണ്. ഒറ്റയ്ക്കുള്ള പ്രതികരണത്തിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘത്തിനൊപ്പമാണ് വിജിലന്‍സ് സംഘം എത്തിയത്.ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിച്ചിരിക്കുന്നത്. അദ്ദേഹം ചികിത്സാര്‍ത്ഥം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close