KERALANEWSTrending

ഇബ്രാഹിം കുഞ്ഞും മകനും മത്സരിക്കണ്ടന്ന് മുസ്ലിം ലീഗ് നേതൃത്വത്തോട് ജില്ലാ കമ്മിറ്റി

മലപ്പുറം: കളമശ്ശേരി സിറ്റിങ് എംഎല്‍എ ഇബ്രാഹിംകുഞ്ഞിനെതിരെ ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. എറണാകുളം മുസ്ലിം ലീഗ് യോഗത്തിനിടയിലായിരുന്നു ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളശ്ശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് നേതൃത്തോട് ആവശ്യപ്പെട്ടത്. ഇവര്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ ജയസാധ്യത കുറവാരിക്കും മാത്രമല്ല ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു. കെ.എം.ഷാജിയെ കാസര്‍കോട് മത്സിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിര്‍പ്പ് അറിയിച്ചത്. മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷമാകും ലീഗിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരികയെന്ന് നേതാക്കള്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close