KERALANEWSTrending

ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം: എ.വിജയരാഘവന്‍


തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.”ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ്. അവധാനതയോട് കൂടിയുള്ള ശരിയായ അന്വേഷണമാണ് ഈ കാര്യത്തില്‍ നടന്നത്. ഇബ്രാഹീം കുഞ്ഞിനെ പൊടുന്നനെ അറസ്റ്റ് ചെയ്തതല്ല. നേരത്തെ പ്രതി ചേര്‍ത്തതാണ്. ഇതുവരെ മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു ചോദിച്ചിരുന്നത്. പ്രതിപക്ഷം ഇബ്രാഹീം കുഞ്ഞിനെ രാഷ്ട്രീയമായി ന്യായീകരിക്കുവാന്‍ നിര്‍ബന്ധിതരായതുകൊണ്ടാണ് എല്‍.ഡി.എഫിനെതിരെ തിരിയുന്നത്” – വിജയരാഘവന്‍ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close