INDIANEWS

‘ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമാണ് പുല്‍വാമ ഭീകരാക്രമണം’ :ഫവാദ് ഹുസൈന്‍ ചൗധരി

ന്യുഡല്‍ഹി: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമാണ് പുല്‍വാമ ഭീകരാക്രമണമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചതെന്ന എംപി ആയാസ് സാദിഖിന് മറുപടിയായാണ് ചൗധരിയുടെ പ്രസ്താവന. സ്വന്തം ഭൂമിയിലേക്ക് നുഴഞ്ഞുകയറിയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലാണ് ഈ നേട്ടം കൈവരിച്ചതെന്നും ഫവാദ് ചൗധരി പറഞ്ഞു.

വെളിപ്പെടുത്തലിന്റെ വീഡിയോ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.’അഭിനന്ദനെപ്പറ്റി എന്ത് പറയാന്‍. വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈശി സാബ് പങ്കെടുത്ത, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വരാന്‍ വിസമ്മതിച്ച, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പങ്കെടുത്ത ആ നിര്‍ണായക മീറ്റിങ് എനിക്കോര്‍മയുണ്ട്. ഖുറൈശി സാബിന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ടായിരുന്നു. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് അദ്ദേഹം ആര്‍മി ചീഫിനോട് പറഞ്ഞു. വിട്ടില്ലെങ്കില്‍, ഇന്ന് രാത്രി ഒമ്പതുമണിയോടെ ഇന്ത്യ നമ്മളെ ആക്രമിക്കും. ‘എന്ന് അയാസ് ഷാഹിദ് പറയുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.


വീഡിയോ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവിട്ടുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രതാപ് നഡ്ഡ, കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘കോണ്‍ഗ്രസിന്റെ രാജകുമാരന്, ഇന്ത്യന്‍ ആയിട്ടുള്ള ഒന്നിലും വിശ്വാസമില്ല. പറയുന്നത് നമ്മുടെ സൈന്യം ആയാലും, ഗവണ്മെന്റ് ആയാലും, പൗരന്മാര്‍ ആയാലും രാഹുല്‍ ഗാന്ധി അത് വിശ്വസിക്കില്ല. അതുകൊണ്ട് രാഹുലിന്റെ ‘മോസ്റ്റ് ട്രസ്റ്റഡ് നേഷന്‍’ പദവിയിലുള്ള പാകിസ്ഥാനില്‍ നിന്ന് ഒരാള്‍ ഇതാ ചിലത് വെളിപ്പെടുത്തുന്നു. ഇതെങ്കിലും രാഹുല്‍ വിശ്വസിച്ചിരുന്നെങ്കില്‍….! ‘ എന്നായിരുന്നു നഡ്ഡയുടെ പരിഹാസ ട്വീറ്റ്. ഇതോടെ സംഭവം ആഭ്യന്തര, രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാവകുയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close