Election 2021KERALANEWSTrending

‘ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ലൊരു ഹൃദയം മതി’ കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് സിനിമതാരം ശാന്തിപ്രിയ

എറണാകുളം: കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ഇ അബ്ദുല്‍ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യം2 ഫെയിം ശാന്തിപ്രിയ രംഗത്ത്. കളമശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി ഇത്തവണ ജനവിധി തേടുന്നത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും ലീഗ് നേതാവുമായ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂറാണ്. നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്‌സസ്സ് ചെയ്യാന്‍ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക് പുറത്ത് എന്ന് പറയുന്ന നേതാവിനെയല്ലെന്നും ശാന്തിപ്രിയ പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു.’ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ലൊരു ഹൃദയം മതി’ അങ്ങനെ നല്ലൊരു ഹൃദയമുള്ള ഒരു വ്യക്തിയാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് വി ഇ അബ്ദുല്‍ ഗഫൂറെന്നും ശാന്തിപ്രിയ കൂട്ടിചേര്‍ത്തു. പി രാജീവാണ് കളമശ്ശേരിയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close