SPORTS
ഇരട്ട സെഞ്ചുറി നേടി താരമായി പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തു, കൗണ്ടി ക്രിക്കറ്റ് താരം ടീമിന് പുറത്ത്

ലണ്ടന്‍: ഇരട്ട സെഞ്ചുറി നേടി താരമായതിനു പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത കൗണ്ടി ക്രിക്കറ്റ് താരം ടീമിന് പുറത്ത്. കൗണ്ടി ക്ലബ്ബ് കെന്റിന്റെ 19കാരന് താരം ജോര്‍ദാന്‍ കോക്സാണ് കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ചതിനെ തുടര്‍ന്ന് ടീമിന് പുറത്തായത്. ഓഗസ്റ്റ് 15 ശനിയാഴ്ച മിഡില്‍സെക്സിനെതിരായ അടുത്ത മത്സരത്തില്‍ നിന്ന് താരത്തെ മാറ്റിനിര്‍ത്തിയതായി ക്ലബ്ബ് അറിയിച്ചു.തിങ്കളാഴ്ച ബോബ് വില്ലിസ് ട്രോഫിയില്‍ സസെക്സിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ജോര്‍ദാന്‍ 345 പന്തുകള്‍ നേരിട്ട് 27 ഫോറും മൂന്നു സിക്സും സഹിതം 238 റണ്‍സടുത്തിരുന്നു. ജാക്ക് ലീനിങ്ങിനൊപ്പം 423 റണ്‍സിന്റെ കൂട്ടുകെട്ടും ജോര്‍ദാന്‍ സ്ഥാപിച്ചു. ക്ലബ്ബിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇതിനു ശേഷമാണ് താരം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തത്.