
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള 25 കാരിയായ യുവതി കഴിഞ്ഞ ദിവസം നല്കിയ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 143 പേര് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ 42 പേജുള്ള എഫ്ഐആര്‍ റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 41 പേജും 143 ആളുകളുടെ വിശദാംശങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയില്‍ വിദ്യാര്‍ത്ഥി നേതാക്കളും രാഷ്ട്രീയ നേതാക്കളുടെ പിഎയും, നിയമവിദഗ്ദ്ധരും, മാധ്യമപ്രവര്‍ത്തകരും വ്യവസായികളും അടക്കമുള്ളവരുടെ പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പാഞ്ചാഗുട്ട പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
2009ല്‍ വിവാഹം കഴിച്ച യുവതി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹമോചിതയായി. എന്നാല്‍, ഈ കാലഘട്ടത്തിനുള്ളില്‍ 20 പേര് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇക്കൂട്ടത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നണ്ട്.പിന്നീട്, ഇവര്‍ വിവാഹമോചനം നേടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പഠനം തുടരുകയും ചെയ്തു. എന്നാല്‍, പിന്നീട് കൂടുതല്‍ ആളുകള്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചതായും പോലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.തനിക്ക് പല സന്ദര്‍ഭങ്ങളിലും ക്രൂരമായ മര്ദ്ദനങ്ങളുണ്ടായതായും പലവട്ടം ദേഹത്ത് സിഗരറ്റ് വച്ച് പൊള്ളിചച്ചതായും യുവതി പറയുന്നു. പെണ്‍കുട്ടി നല്കിയ പരാതിയില്‍ ചില സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.വര്‍ഷങ്ങളായി ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയും സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ളവരെ വൈകാതെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.