29 വര്‍ഷങ്ങള്‍ക്കു ശേഷം സഡക് 2 എത്തുമ്പോള്‍ ട്രെയ്ലര് ഡിസ് ലൈക്ക് വാരിക്കൂട്ടുന്നു…

മുംബൈ: ഇരുപത് വര്‍ഷത്തിന് ശേഷം ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം സഡക് 2ന്റെ ട്രെയിലര്‍ ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടുന്നു. ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ട്രെന്‍ഡിങ്ങില്‍ മാത്രമല്ല യൂട്യൂബില്‍ ഏറ്റവുമധികം ഡിസ്ലൈക്ക് നേടുന്ന ട്രെയിലറിറിലും ഒന്നാം സ്ഥാനത്താണ് സഡക്ക് . 2. 53 ലക്ഷത്തിലധികം ഡിസ്ലൈക്കുകളാണ് ചിത്രത്തിന്റെ ട്രെയിലറിന് ഇതോടകം ലഭിച്ചത്.
നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം ബോളിവുഡില്‍ നെപ്പോട്ടിസം അഥവ സ്വജനപക്ഷപാതം വീണ്ടും ചര്‍ച്ചയായിരുന്നു. എല്ലാ ബോളിവുഡ് ചിത്രങ്ങളും ഉപേക്ഷിക്കും എന്നൊക്കെയാണ് പ്രേക്ഷകര്‍ പറയുന്നത്.സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയും പുറത്തുനിന്നുള്ളവരുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മഹേഷ് ഭട്ടിനും ആലിയയ്ക്കും എതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ് ഭട്ടാണ്.1991ല്‍ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകന്മാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലര്‍ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക് 2.
29 വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്ന രണ്ടാംഭാഗം ഒടിടി വഴി റിലീസ് ചെയ്യാനാണ് തീരുമാനം. ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് ലക്ഷം ഡിസ് ലൈക്കുകള്‍ ലഭിച്ചിരുന്നു. ഇതുവരെയും മൂന്ന് ലക്ഷത്തില്‍ താഴെമാത്രം ലൈക്കുകളാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.ട്രെയിലറിനെതിരായ കമന്റുകള്‍ കൊണ്ട് കമന്റ് ബോക്സും നിറഞ്ഞിരിക്കുകയാണ്.