Breaking NewsINDIANEWS

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നത്: ചൈനീസ് അംബാസഡര്‍

ന്യൂഡല്‍ഹി: നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്. നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണിത ഫലത്തിലേക്ക് നയിക്കും.’എന്ന് ചൈനീസ് അംബാസഡര്‍ ട്വീറ്റ് ചെയ്തു.

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം ലാഭമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്ദോങ് ട്വീറ്റിലൂടെ വ്യക്തമാക്കി. ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ തുടര്‍ന്നാണ് ചൈനയുടെ ഈ പ്രസ്താവന.

കളിപ്പാട്ട നിര്‍മ്മാണമുള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ തന്നെ പൂര്‍ണമായി ആരംഭിച്ച് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന നിലപാടാണ് രാജ്യം സ്വീകരിച്ചത്. കൂടാതെ, ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി ചൈനയ്ക്കുണ്ടാകുന്നത് വന്‍ നഷ്ടമാണ്.
ഇന്ത്യ ചൈന ബന്ധം ഉലഞ്ഞതിന് പിന്നാലെ ചൈനയ്ക്കെതിരേ ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ചൈന രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും.

Tags
Show More

Related Articles

Back to top button
Close