
തൃശൂര്‍: യുവതിയെ കബളിപ്പിച്ച് ഇറ്റലിയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ മലയോര കര്‍ഷക നേതാവ് അറസ്റ്റില്‍. മലയോര കര്‍ഷക സമിതി ജില്ലാ കണ്‍വീനര്‍ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങലാണ് (35) അറസ്റ്റിലായത്. ഇറ്റലിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ന?ഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.ജോബിയുടെ ഉടമസ്ഥതയില്‍ കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവല്‍ ഏജന്‍സിയുടെ മറവിലായിരുന്നു പീഡനം.
ട്രാവല്‍ ഏജന്‍സിയിലേക്കു ജീവനക്കാരെ നിയമിക്കാന്‍ ഒരു വര്‍ഷം മുന്‍പു ജോബി മാളയിലെ ഒരു കോളജില്‍ റിക്രൂട്മെന്റ് നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളാണ് പരാതിക്കാരിയായ 24കാരി. ഇറ്റലിയിലുള്ള ടൂര്‍ ഗ്രൂപ്പിനൊപ്പം ചേരാനായി മിലനിലെത്തിയ യുവതിയെ കാറില്‍ കയറ്റി ഫ്ലാറ്റിലെത്തിച്ചു ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്കി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.കൂടാതെ നിര്‍ബന്ധിച്ചു വിവാഹം റജിസ്റ്റര്‍ ചെയ്യിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സിട്രസ് ഹോളിഡേ ട്രാവല്‍ ഏജന്‍സി പൊലീസ് റെയ്ഡ് ചെയ്തു. സ്ഥാപനം അടച്ചുപൂട്ടി. മലയോര കര്‍ഷക സമിതിയുടെ മുന്‍നിര പ്രവര്‍ത്തകനാണ് ജോബി. വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ മുന്‍നിരയിലുണ്ടായിരുന്നു.