KERALANEWS

ഇളവുകള്‍ വേണമെന്ന് തിയേറ്റര്‍ ഉടമകള്‍, സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം:ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് കൂടിക്കാഴ്ച നടത്തും. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജും ഒഴിവാക്കാതെ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ പതിമൂന്നാം തീയതി വിജയ് യുടെ തമിഴ് ചിത്രം മാസ്റ്റേഴ്സ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ കൊച്ചിയില്‍ നിര്‍മ്മാതക്കളുടെ യോഗവും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വിളിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close