‘ഇവരെ സൂക്ഷിക്കുക ‘ ഭീകരവാദികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് ഡല്‍ഹി പോലീസ്

റിപബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ഭീകരവാദികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് ഡല്‍ഹി പോലീസ്. അല്‍-ഖ്വായിദ,ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചിത്രങ്ങളാണ് പുറത്തപവിട്ടത്ത.റിപബ്ലിക് ദിനാഘോഷപരിപ്പാടികളുടെ ഭാഗമായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഭീകരവാദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
പ്രധാനമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ കര്‍ശനമാക്കുന്നത്.പ്രധാനമന്ത്രിക്കെത്തിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ധാരാളം പ്രചാരണങ്ങള്‍ ്നടക്കുന്നുണ്ടെന്ന് ആര്‍ദ്ധസൈനിക വിഭാഗത്തിനെഴുതിയ കത്തില്‍ ആഭ്യന്തരമന്ത്രീലയും പറയുന്നു. പ്രധാനമന്ത്രിക്കെതിരെ ഊമ കത്തുകളും വിധ്വേഷ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെന്നും അതിനാൽ തന്നെ ഭീകരപ്രവര്‍ത്തനത്തിനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള പ്രതിക്ഷേധം ഡല്‍ഹിയില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ സുരക്ഷ ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.