
മികച്ച പ്രതികരണം നേടിയ ചിത്രമാണ് സൗബിന് ഷാഹിറും ഒരു കുഞ്ഞന്‍ റോബോര്‍ട്ടും ചേര്‍ന്ന് അനശ്വരമാക്കിയ മലയാള ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. ആ ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ്. അതിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
തെലുങ്ക് പതിപ്പിന്റെ പേര് ആന്‍ഡ്രോയിഡ് കട്ടപ്പ എന്നാണ്. ഒടിടി പ്ലാറ്റ്ഫോമായ അഹ വീഡിയോയിലൂടെയായിരിക്കും ആന്‍ഡ്രോയിഡ് കട്ടപ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്. അഹ വീഡിയോ തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനി ഗീത ആര്‍ട്സിന്റെ സംരംഭമാണ് അഹ വീഡിയോ. അഹ വീഡിയോ അടുത്തിടെ ഫോറന്‍സിക്, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 2019 ലാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ് ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്.