ഇവിടെ എല്ലാവരും മാനേജര്‍മാര്‍

ആലപ്പുഴ: തസ്തികകള്‍ കുറെയുണ്ടെങ്കിലും പദവിഒന്നു മാത്രം- മാനേജര്‍. ഈ ഓഫീസിലെ എല്ലാ ജീവനക്കാരുടെയും ജോലിചെയ്യുന്നത് മാനേജര്‍മാരാണ്. ജീവനക്കാരെ ഹാപ്പിയാക്കാന്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനി സി.ഇ.ഒ.യുടെ തലയില്‍ ഉദിച്ച ആശയമില്ലത്. മലീനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസിലാണ് മാനേജര്‍മാര്‍ എല്ലാവരുംകൂടി സന്തോഷത്തോടെ പണിയെടുക്കുന്നത്. ഇടപാടുകാരുടെയും ജീവനക്കാരുടെയും സന്തോഷം ഉറപ്പാക്കാന്‍ ഹാപ്പിനെസ് മാനേജര്‍, ഓഫീസിന്റെ പ്രവര്‍ത്തന മികവ് ശ്രദ്ധിക്കാന്‍ ക്വാളിറ്റി മാനേജര്‍, പൊതുജനബന്ധം ഉറപ്പിക്കാന്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഇടപാടുകാരെ സഹായിക്കാന്‍ ഫ്രണ്ഡ് ഓഫീസ് മാനേജര്‍, കാര്‍ഷിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കൃഷി മാനേജര്‍… ഇങ്ങനെ പോകുന്നു മാനേജര്‍മാരുടെ നീണ്ട നിര.
ആലപ്പുഴ തത്തംപള്ളിയിലെ പച്ചപ്പു നിറഞ്ഞ 55 സെന്റിലുള്ള കേളമംഗലം ബംഗ്ലാവിലാണ് മാനേജര്‍മാരുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ജീവനക്കാരുടെ പെരുമാറ്റം മുതല്‍ ഓഫീസ് ക്രമീകരണം വരെ വെറൈറ്റിയാണ്. അധികാരകേന്ദ്രങ്ങളോ ബലംപിടുത്തങ്ങളോയില്ല. എന്നാല്‍, ഔദ്യോഗിക കാര്യങ്ങളില്‍ ഒരു മുടക്കവും വിട്ടുവീഴ്ചയുമില്ല. ജോലിക്കു പുറമെ ജീവനക്കാര്‍ എല്ലാവരും ഓരോ കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. അതിലെ മാനേജര്‍മാരാണ് ഓരോരുത്തരും. വൈദ്യുതി പാഴാക്കിയാല്‍ ജീവനക്കാര്‍ പത്ത് രൂപ പിഴനല്‍കണം. വൈദ്യുതി ലാഭിക്കാന്‍ ഇവിടെ ഉപയോഗിക്കുന്നത് എല്‍ഇഡി ബള്ബുകള
സര്‍ക്കാര്‍ ഓഫീസുകളിലെ പതിവുകാഴ്ചയായ ഫയല്‍ കൂമ്പാരങ്ങളും അവ സൂക്ഷിക്കാനുള്ള ഷെല്ഫുകളുമൊന്നും ഇവിടെ കണികാണാനില്ല. ദിവസവും കുറിച്ചുവയ്ക്കുന്നത് പ്രചോദനാത്മകമായ വചനങ്ങള്‍ മാത്രം. ജന്മദിനങ്ങള് കേക്ക് മുറിച്ച് തന്നെ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കും . ജീവനക്കാരെല്ലാം ദിവസവും 20 മിനിറ്റ് ഒന്നിച്ചുകൂടും.
ഭക്ഷണം കഴിക്കുന്നതും ഒന്നിച്ചിരുന്ന്. പ്രവര്‍ത്തനം പരിശോധിച്ച് ജീവനക്കാരില്‍ നിന്ന് ഓരോ മാസവും മികച്ചയാളെ തെരഞ്ഞെടുക്കും. അവരുടെ ഫോട്ടോയും നേട്ടവും പ്രദര്‍ശിപ്പിക്കും. പച്ചക്കറിക്കൃഷി, മീന്‍ വളര്‍ത്തല്‍, വാഴക്കൃഷി എന്നിവയും ചെയ്യുന്നു. 58 വൃക്ഷ ഇനങ്ങള്‍ അടങ്ങിയ മിയാവോക്കി വനം, ശലഭോദ്യാനം, പാഷന്‍ഫ്രൂട്ട് കൃഷി തുടങ്ങിയവയുമുണ്ട് ഇവിടെ. അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷമുണ്ട് ഈ ഓഫീസില്‍