NEWSTop NewsTrendingWORLD

ഇസ്രയേല്‍- യുഎഇ നയതന്ത്ര കരാറായി; ചരിത്രനിമിഷമെന്ന് ട്രംപ്

നേരിട്ടുള്ള വിമാനസര്‍വീസ്

വാഷിങ്ടണ്‍. മധ്യപൂര്‍വേഷ്യന്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇസ്രയേലും യു.എ.ഇ.യും തമ്മില്‍ നയതന്ത്രക്കരാറായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തിനുള്ള നീക്കത്തെ ചരിത്രപരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഐക്യ എമിറേറ്റ്‌സ് ഉപ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഡോണള്‍ഡ് ട്രംപ് നടത്തിയ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലാണ് ഈ കരാറിന് ധാരണയായത്. തുടര്‍ന്ന് മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയും നടത്തി.ഇസ്രയേലുമായി നയതനന്ത്ര കരാറിലേര്‍പ്പെടുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.


ഇതനുസരിച്ച് പലസ്തീനിലെ വെസ്റ്റ് ബാക്ക് ഇസ്രയേലിനൊപ്പം ചേര്‍ക്കാനുള്ള നീക്കം തല്‍ക്കാലം മരവിപ്പിച്ചു. ഊര്‍ജ്ജം ടൂറിസം, നേരിട്ടുള്ള വിമാനസര്‍വീസ്, സുരക്ഷ, ടെലികോം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറുണ്ടാക്കി സഹകരിക്കും. നയതന്ത്രകാര്യാലയങ്ങളും തുറക്കും. ഇസ്ലാം തീര്‍ത്ഥാടനകേന്ദ്രമായ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് കൂടതല്‍ യാത്രികരെയും അനുവദിക്കും.


പ്രഖ്യാപനത്തോടെ, യുഎസ് ഓഹരി സൂചികകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഈ കരാര്‍ ട്രംപിന്റെ ട്രംപ്കാര്‍ാഡാവും.

Tags
Show More

Related Articles

Back to top button
Close