KERALANEWS

ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മുരളീധരന്റെ അഭിപ്രായം ശരിയായേക്കാം

തിരുവനന്തപുരം:ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ധാരണപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനി ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്നും മുരളീധരന്‍ പറഞ്ഞത് ശരിയായിരിക്കുമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കമ്പനിയെക്കുറിച്ച് മികച്ച അഭിപ്രായം സര്‍ക്കാരിനില്ല. കമ്പനിയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് വേറെയൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് അടിസ്ഥാന രഹിതമായി ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

രാജിവയ്ക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം മന്ത്രി തളളി. പ്രതിപക്ഷനേതാവിന്റെ യാത്ര തുടങ്ങിയ ശേഷമാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിനുപിന്നിലെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവുമെന്നും അന്വേഷണറിപ്പോര്‍ട്ട് വന്നാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുംമെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ യാതൊരു അനുമതിയും കൊടുക്കാത്ത കാര്യത്തിന് എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും മന്ത്രി പരിഹസിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close