Breaking NewsKERALANEWSTrending

ഇ ഡിയ്‌ക്കെതിരെ സന്ദീപ് നായരുടെ കത്ത്

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കത്ത്. എറണാകുളം ജില്ലാ ജഡ്‌ജിക്കാണ് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് കത്തിൽ പറയുന്നത്. മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ.

മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായര്‍. അതേസമയം ഈ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close