KERALANEWSTop News

ഇ.ഡി.ക്കെതിരെ മമത മോഡല്‍ പ്രതിരോധത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണം തുടരെ വലിയ വിവാദങ്ങള്‍ക്ക് തുടര്‍ക്കഥയാവുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സര്‍ക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. മന്ത്രിസഭയും ഇടതുമുന്നണിയും ഒരുപോലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ നിരത്തിലിറങ്ങുമ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജി തീര്‍ത്ത് മോഡല്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കുന്നത്. എന്നാല്‍, മമത സര്‍ക്കാരിനെതിരേ സി.ബി.ഐ. ഉയര്‍ത്തിയ ‘വാളി’നേക്കാള്‍ മൂര്‍ച്ചയും തീക്ഷ്ണവുമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. സര്‍ക്കാരിന്റെ എതിര്‍പ്പും രാഷ്ട്രീയസമരവും മുമ്പില്‍ക്കണ്ട് വലനെയ്താണ് ഇ.ഡി. മുന്നോട്ടുനീങ്ങുന്നത്. ശിവശങ്കറിന്റെ പങ്കുപോലും അദ്ദേഹം അറസ്റ്റു തടയാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വിളിപ്പിച്ചപ്പോഴാണ് സര്‍ക്കാരിന്റെ നിലപാട് മാറിയത്. മുഖ്യമന്ത്രി പരസ്യമായി അന്വേഷണത്തെ വിമര്‍ശിച്ചു. ഇപ്പോള്‍ രവീന്ദ്രനെ ചോദ്യംചെയ്യുന്നതിന് മുമ്പുതന്നെ അഴിമതിയുടെ കേന്ദ്രസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിഷ്ഠിച്ച് ഇ.ഡി. റിപ്പോര്‍ട്ടുനല്‍കി. മമതയുടെ വഴി ശാരദ ചിട്ടിതട്ടിപ്പ് കേസിലെ സി.ബി.ഐ. അന്വേഷണമാണ് മമതയെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ. ചോദ്യംചെയ്യാനെത്തിയതാണ് ഏറ്റുമുട്ടലിന്റെ തുടക്കം. സി.ബി.ഐ. ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സി.ബി.ഐ. അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ ബംഗാള്‍വിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് മമത സത്യാഗ്രഹമിരുന്നു. ചന്ദ്രബാബു നായിഡു ഇടപെട്ടാണ് സത്യാഗ്രഹമവസാനിപ്പിച്ചത്. സുപ്രീംകോടതി സി.ബി.ഐ.ക്ക് അനുകൂലമായാണ് നിലപാടെടുത്തത്. പ്രത്യക്ഷസമരം ആദ്യം കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ സമരം പ്രഖ്യാപിച്ചത് ഇടതുമുന്നണിയാണെങ്കിലും മന്ത്രിസഭയാകെ അതില്‍ പങ്കാളിയാകും. നോട്ടുനിരോധത്തിനു പിന്നാലെ സഹകരണമേഖലയെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനുമുമ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രത്യക്ഷസമരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close