Breaking NewsKERALANEWSTrending

ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

തിരുവനന്തപുരം: നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലം ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു.തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.രാവിലെ 9 മുതല്‍ വ്യാപകമായി നെറ്റ് വര്‍ക്ക് തടസപ്പെട്ടു. യന്ത്രം പ്രവര്‍ത്തിച്ച റേഷന്‍കടകളില്‍ തന്നെ ഓരോരുത്തരുടേയും വിരലടയാളം പതിക്കാനും ഒടിപി വരാനുമൊക്കെ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. മിക്കവാറും ദിവസങ്ങളില്‍ നെറ്റ് വര്‍ക്ക് കിട്ടാതെ ഇടയ്ക്കിടക്ക് ഇ പോസ് തടസ്സപ്പെടാറുണ്ട്. എന്നാല്‍ മണിക്കൂറുകളോളം സേവനം നിലച്ചതോടെയാണ് റേഷന്‍ വിതരണം സ്തംഭിച്ചത്.

മാസവസാനമായതിനാല്‍ കൂടുതല്‍ പേരെത്തിയതോടെയാണ് നെറ്റ് വര്‍ക്ക് പ്രശ്‌നമുണ്ടായതെന്നാണ് വിലയിരുത്തല്‍. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് സെര്‍വര്‍ മാറ്റാനുളള നടപടിയുണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് നേരത്തെ തന്നെ ഉടമകള്‍ക്ക് ഉറപ്പുനല്‍കിയുന്നു. നെറ്റ് വര്‍ക്ക് പ്രശ്‌നമുളള ഇടങ്ങളില്‍ ഉടമകള്‍ക്ക് പുതിയ സിം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ക്രമക്കേടുകള്‍ ഒഴിവാക്കാനായി നടപ്പിലാക്കിയ ഇ-പോസ് സംവിധാനം പൂര്‍ണ പരാജയമെന്ന് വരുത്തി തീര്‍ക്കാനാണ് വ്യാപാരികളുടെ ശ്രമമെന്നും ഇത് അനുവദിക്കാനികില്ലന്നും അധികൃതര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close