KERALANEWS

‘ഇ- ബുൾജെറ്റ്’ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; വ‍്‍ളോഗർമാർക്ക് മേൽ ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ

കണ്ണൂർ: ആർടി ഓഫീസിൽ അതിക്രമിച്ചുകയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തെന്ന ആരോപണം നേരിടുന്ന ഇ-ബുൾജെറ്റ് വ്‌ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച അന്വേഷണ സംഘം ഹർജി നൽകും. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക. ജാമ്യം അനുവദിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹർജിയിൽ ബോധിപ്പിക്കും.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച രാവിലെ ഓഫീസിൽ കയറി സഹോദരങ്ങൾ അതിക്രമം കാട്ടി എന്നതാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ആർടി ഓഫീസിലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close