KERALANEWS

ഈന്തപ്പഴം ഇറക്കുമതി വിതരണത്തില്‍ യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ബന്ധമില്ല

കൊച്ചി : സംസ്ഥാനത്ത് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കത്തിടപാടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നികുതി അടയ്ക്കാതെയാണ് സംസ്ഥാനത്തേയ്ക്ക് ഈന്തപ്പഴം ഇറക്കുമതി ചെയതത്. തുടര്‍ന്ന് 2017 മെയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, യുഎഇ കോണ്‍സുലേറ്റുമായി ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള കത്തിടപാടുകളും നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നും അനുപമ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഏല്ലാ ജില്ലകളിലേയും അനാഥാലങ്ങളില്‍ ഇത് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പല ജില്ലകളിലും ഇത് എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഈ കാലയളവില്‍ സാമൂഹിക നീതി വകുപ്പിന്റേയും പൊതു ഭരണ വകുപ്പിന്റേയും ചുമതല വഹിച്ചിരുന്നവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.ഈന്തപ്പഴം ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതിന്റെ വിവരങ്ങള്‍ കഴിഞ്ഞമാസം 30ന് മുമ്പ് അറിയിക്കണമെന്ന് ഈ വകുപ്പുകള്‍ക്ക് അന്വേഷണ സംഘം നിര്‍ദേശവും നല്‍കിയിരുന്നു.അതേസമയം കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയാണ് കൈപ്പറ്റിയത്. സ്വപ്ന സെക്രട്ടേറിയറ്റിലെ ഉന്നതര്‍ക്കും തലസ്ഥാനത്തെ ചിലപോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇറക്കുമതി ചെയ്ത ഈന്തപ്പഴം ഇരുവരും വിതരണം ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഈ കേസിലും സ്വപ്നയേയും സരിത്തിനേയും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close