TrendingWORLD

ഈ അപകടത്തിന് കാരണക്കാരന്‍ ആര്, കാറോ ലോറിയോ

ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്ന് പോകണമെങ്കില്‍ വലിയ ശ്രദ്ധ വേണം. മുന്നില്‍ നിന്ന് വരുന്ന വാഹനത്തിന് ഒരു കുഴപ്പവും ഉണ്ടാക്കാതെ വേണം മറികടക്കാന്‍. അത് സാധിച്ചില്ലെങ്കില്‍ മറ്റു വാഹനങ്ങള്‍ക്കുണ്ടാകുന്ന അപകടത്തിന് ഉത്തരവാദിത്വം നാം ഏല്‍ക്കേണ്ടി വരും. അത്തരമൊരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.കംബോഡിയയില്‍ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാറുകാരനാണ് അപകടത്തിന് കാരണക്കാരനായി മാറിയത്. കാറിനെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന് വന്ന ലോറി വെട്ടിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നിലൂടെ ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വന്ന മറ്റൊരു വാഹനത്തിലാണ് ഇടിച്ചത്. കാറുകാരന്റെ അമിതാവേശം വിനയായത് മറ്റൊരു വാഹനത്തിന്.അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ആര്‍ക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാന്‍ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവര്‍ടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴോ പിന്നില്‍ നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ഉള്ള അവസരം നല്‍കണം. വലതു വശത്തു കൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകള്‍ ഇടതു വശം വഴിയും ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം. മുന്നില്‍ പോകുന്ന വാഹനം റോഡിന്റെ മധ്യ ഭാഗത്ത് എത്തി വലത്തേക്ക് സിഗ്‌നല്‍ നല്‍കിയെങ്കില്‍ മാത്രം ഇടതു വശത്ത് വഴി ഓവര്‍ ടേക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.

ആ വാഹനത്തില്‍ നിന്നു ഇറക്കുന്ന ആളുകള്‍ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാന്‍ സാധ്യയുണ്ട്. അതു മനസില്‍ വെച്ച് വേണം വാഹനം ഓടിക്കാന്‍.ചില ആളുകള്‍ കയറ്റത്ത് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോള്‍ വാഹനത്തിന്റെ വേഗത തീര്‍ത്തും കുറവായിരിക്കും ഈ സമയത്ത് എതിര്‍ വശത്ത് നിന്നും അമിത വേഗത്തില്‍ ആകാം വാഹനങ്ങള്‍ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കില്‍ അപകടം സംഭവിക്കാതെ രക്ഷപെട്ടാല്‍ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകള്‍, ഇടുങ്ങിയ പാലം, സീബ്രാലൈന്‍ നാലും കൂടുന്ന ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഓവര്‍ടേക്കിങ്ങ് പാടില്ല. അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ ഓവര്‍ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close