കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2021-22 വര്‍ഷത്തേക്ക് പ്രത്യേക അലവന്‍സ് അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ സർക്കാർ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടന്‍. ഈ കണ്ട കാലം മുഴുവന്‍ ഈ നാട് കൊള്ളയടിച്ചവര്‍ക്ക്, പലതരം കരങ്ങള്‍ പിരിച്ചും ജനങ്ങളെ അടിമകളാക്കിയും ഈ നാടിനെ കൊള്ളയടിച്ചര്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അലവന്‍സ് എന്നത് മനസിലാകുന്നില്ല എന്നും മഞ്ജുക്കുട്ടൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
2,58,56,000 രൂപയാണ് 2021-22 സാമ്പത്തിക വർഷത്തേക്ക് രാജകുടുംബത്തിന് അലവൻസായി നീക്കിവച്ചിരിക്കുന്നത്. ഗവർണറുടെ ഉത്തരവിന് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നും സൂചിപ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്:-
സാമൂതിരി കുടുംബത്തിന് സർക്കാർ അലവൻസ് കൊടുക്കുന്നു എന്ന്, ഈ കണ്ട കാലം മുഴുവൻ ഈ നാട് കൊള്ളയടിച്ചവർക്ക് വീണ്ടും അലവൻസ്, പലതരം കരങ്ങൾ പിരിച്ചും ജനങ്ങളെ അടിമകളാക്കിയും ഈ നാടിനെ കൊള്ളയടിച്ചർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അലവൻസ് എന്നത് മനസിലാകുന്നില്ല,ഇന്ദിരാ ഗാന്ധി നിർത്തലാക്കിയ അലവൻസ് അത് ആര് ആരംഭിച്ചാലും നീതികേട് എന്നെ പറയാൻ പറ്റു,ആര് തുടങ്ങിയ തെറ്റാണ് എങ്കിലും അത് തിരുത്തുവാനുള്ള ബാധ്യത ഭരിക്കുന്ന സർക്കാരിന് ഉണ്ട് അതല്ല അതിനും ഉദ്ദേശമില്ലെങ്കിൽ ഇനി ഇവിടെ കമ്മ്യൂണിസം പ്രസംഗിച്ചു നടക്കരുത്, രാജാഭരണം എന്നെ അവസാനിച്ചു അത് രാജ കുടുംബങ്ങളുടെ ദാനം അല്ല ആ ദാനം നടന്നില്ലായിരുന്നു എങ്കിൽ ജനങ്ങൾ തെരുവിലിട്ട് കൈകാര്യം ചെയ്യുമായിരുന്നു എന്നത് കൊണ്ടാണ് എന്നത് മറക്കരുത്, ഒര് കാലത്ത് ഈ വാഴ്ച്ചയ്ക്ക് ഒക്കെ എതിരെ ശക്തമായ നിലപാട് എടുത്തവർ മണ്മറഞ്ഞു പോയി അവർ ഉണ്ടായിരുന്നു എങ്കിൽ ഈ നിലപാടിനെ തള്ളി പറയുമായിരുന്നു ഉറപ്പ്.