celebrityMoviesTrendingviral

“ഈ കുഞ്ഞു ഭാഗ്യം അവളുടെ അമ്മ ആവാൻ എന്നെ തിരഞ്ഞെടുത്തു”: അൻപതാം വയസ്സിൽ ആദ്യമായി അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് ബ്രിട്ടീഷ് മോഡൽ നോമി ക്യാംബൽ

ലണ്ടൻ: അൻപതാം വയസ്സിൽ ആദ്യമായി അമ്മയായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നോമി ക്യാംബൽ എന്ന ഇംഗ്ലീഷ് സൂപ്പർ മോഡൽ. ഗർഭവാർത്തകളും വിവരങ്ങളും മറച്ചുവച്ചിരുന്ന നോമി ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴിയാണ് ലോകത്തെ ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്.

“മനോഹരിയായ ഒരു ചെറിയ ഭാഗ്യം എന്നെ അവളുടെ അമ്മയായി തിരഞ്ഞെടുത്തിരിക്കുന്നു. ഇത്ര കോമളമായൊരു ആത്‌മാവ്‌ എന്റെ ജീവിതത്തിലേക്ക് വന്നതിൽ അഭിമാനം തോന്നുകയാണ്; ഈ മാലാഖകുട്ടിയുമായി ഞാൻ പങ്കിടുന്ന ഒരാജീവനാന്ത ബന്ധക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഇതിലും മഹത്തരമായ സ്നേഹം മറ്റൊന്നില്ല”. നോമി കുറിച്ചു.

വര്ഷങ്ങളായി പല അഭിമുഖങ്ങളിലും അമ്മയാവാൻ ഉള്ള ആഗ്രഹം ഇവർ പങ്കുവച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഞാൻ ഒരു മുത്തശ്ശിയായി എന്നാണ് നോമിയുടെ അമ്മ സന്തോഷം പങ്കുവച്ചത്. ആശംസക്കുറിപ്പുകളുമായി സുഹൃത്തുക്കളും പ്രമുഖരുമായ പലരും രംഗത്ത് വന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close