KERALANEWSTrending

ഈ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ഇടതുമുന്നണിക്കൊപ്പം, ആത്മവിശ്വാസത്തോടെ മന്ത്രി കെ രാജു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജു. സിപിഎം-സിപിഐ അസ്വാരസ്യങ്ങള്‍ ഇത്തവണ ഉണ്ടായില്ല. മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് ഇടതുമുന്നണിയില്‍ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയം എന്നും കെ രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.മണ്‍റോ തുരുത്ത് മണിലാല്‍ കൊലപാതകം ആ പ്രദേശത്തെ വോട്ടിംഗിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ ആകെ സ്വാധീനിക്കുന്ന തരത്തില്‍ അത് വളര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പിന്റെ രണ്ട് മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close