KERALANEWS

ഈ തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്യില്ല

കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിക്ക് വോട്ടു ചെയ്യില്ല.വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനാവാത്തത്.
കൊച്ചി പനമ്പള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാല്‍ ഉണ്ടായ ആശയക്കുഴപ്പമാണ് കാരണം. എറണാകുളം കളക്ടര്‍ എസ്. സുഹാസിന്റെ പേരും വോട്ടര്‍പട്ടികയിലില്ല.

മുന്‍പ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്നത്. തുടര്‍ന്ന് കടവന്ത്രയിലേക്ക് താമസം മാറുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലം താരകുടുംബം ചെലവഴിച്ചതും പുതിയ വീട്ടിലായിരുന്നു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും ഇവിടെയാണ് ഇപ്പോള്‍ താമസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close