KERALATrending

ഈ മാസം 24 മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.ധനകാര്യബില്‍ പാസാക്കുന്നതിനായാണ് നിയമസഭ ഒറ്റദിവസത്തേക്ക് സമ്മേളിക്കുന്നത്. രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. 24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരരംഗത്ത്.ധനബില്‍ പാസാക്കുന്നതിനായി കഴിഞ്ഞ മാസം 27ന് നിയമസഭ ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് മാറ്റുകയായിരുന്നു. നിയസഭ ചേരാനുള്ള തീരുമാനം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close