WORLD

ഈ മൂന്ന് രാജ്യങ്ങള്‍ ഭാഗ്യവാന്മാര്‍, കോവിഡിന് പിടി കൊടുത്തില്ല

ലോകം മുഴുവന്‍ പറന്നു നടക്കുന്ന കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ഇതൊന്നും വക വെയ്ക്കാതെ ഏഷ്യയിലെയും യൂറോപ്പിലെയും ചില രാജ്യങ്ങള്‍. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും െവെറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആകെ 193 രാജ്യങ്ങളില്‍ െവെറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ബോട്സ്വാന, ഉത്തര കൊറിയ, ദക്ഷിണ സുഡാന്‍ എന്നിവയാണ് കോവിഡ് -19 ന് പിടികൊടുക്കാത്ത മൂന്ന് രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ െവെറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ െവെറസ് ബാധയുണ്ടായാലും പുറംലോകം അറിയുക എളുപ്പമല്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണു ബോട്സ്വാനയും ദക്ഷിണ സുഡാനും. അയല്‍ രാജ്യങ്ങള്‍ കോവിഡിന്റെ പിടിയിലായെങ്കിലും ഈ രാജ്യങ്ങളെ ഭാഗ്യം കടാക്ഷിച്ചു.

കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണു ഉത്തര കൊറിയയുടെ നിലപാട്. െചെനയുടെ അയല്‍ രാജ്യമായ ഇവിടെ െവെറസ് എത്തിയിട്ടില്ലെന്നാണു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, ഇതിനോട് ലോകരാജ്യങ്ങള്‍ക്കു യോജിപ്പിപ്പില്ല. രോഗബാധ മറച്ചുവച്ചാകാം ഉത്തര കൊറിയന്‍ അവകാശവാദമെന്നാണ് അനുമാനം. അയല്‍ രാജ്യങ്ങളെല്ലാം കോവിഡ് -19 പിടിയിലായപ്പോഴും റഷ്യയും അത്ഭുതമാകുകയാണ്. ആകെ 438 രോഗികളെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരാളേ റഷ്യയില്‍ മരണമടഞ്ഞുള്ളു എന്നാണ് വിവരം. ജനുവരി 31 നാണു റഷ്യയില്‍ ആദ്യ കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ആ സമയം ഇറ്റലി, ഇറാന്‍, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു വിശ്വാസം. 14.5 കോടിയാണു റഷ്യയിലെ ജനസംഖ്യ. െചെനയുമായി റഷ്യ പങ്കിടുന്നത് 4,209 കിലോമീറ്റര്‍ അതിര്‍ത്തിയാണ്.


എന്നിട്ടും െവെറസ് വ്യാപകമാകാത്തതാണു ചര്‍ച്ചയാകുന്നത്. ജനുവരി 30 നു തന്നെ റഷ്യ അതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍, െവെറസ് ബാധിച്ചുള്ള മരണങ്ങള്‍ ന്യൂമോണിയയുടെ കണക്കില്‍പ്പെടുത്തി റഷ്യ കൃത്രിമം കാട്ടുകായാണെന്നാണു പാശ്ചാത്യ മാധ്യമങ്ങളുടെ നിലപാട്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനമാണു വിജയത്തിനു കാരണമെന്നാണു റഷ്യയുടെ നിലപാട്. െചെനയോട് അതിര്‍ത്തി പങ്കിടുന്ന തായ്വാനിലും കോവിഡ് ബാധിച്ചു രണ്ട് മരണമേയുണ്ടായിട്ടുള്ളൂ. ആകെ 195 രോഗികളാണ് ഇവിടെയുള്ളത്. നിരവധി തായ്വാന്‍കാരാണു ജോലിക്കായി െചെനയിലുള്ളത്. ഇറാനേക്കാള്‍ കോവിഡ്-19 ബാധിതര്‍ ജര്‍മനിയിലുണ്ട്. പക്ഷേ, മരണനിരക്ക് വളരെക്കുറവ്. ഇതോടെ ജര്‍മനിയെ മാതൃകയാക്കാനുള്ള നീക്കത്തിലാണ് അയല്‍രാജ്യങ്ങള്‍. ജര്‍മനിയില്‍ 22,762 രോഗികളാണുള്ളത്. മരിച്ചത് 86 പേര്‍(0.4 ശതമാനം). ഇറാനില്‍ 23,049 പേരെ രോഗം ബാധിച്ചു. മരിച്ചത് 1,812 പേര്‍. മരണനിരക്കിന്റെ കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ ബ്രിട്ടന്‍-5.3%, ഇറ്റലി-9%, ഫ്രാന്‍സ് – 4.5%, സ്വിറ്റ്സര്‍ലന്‍ഡ് -7.4%, സ്പെയിന്‍ -5.4% എന്നിവ ജര്‍മനിയേക്കാള്‍ ഏറെ മുന്നിലാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ മുതിര്‍ന്ന പൗരന്മാരാണു കൂടുതല്‍. രോഗബാധയുടെ പേരില്‍ കര്‍ശന നിയന്ത്രണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, ആശുപത്രിയിലെത്തുന്നവരെ കര്‍ശനപരിശോധയ്ക്കു വിധേയരാക്കുന്നതില്‍ ജര്‍മനി മുന്നിലാണ്. സംശയമുള്ളവരെ കര്‍ശന സമ്പര്‍ക്കവിലക്കിലുമാക്കും. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്. രോഗികള്‍ക്കു മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കഴിയുന്നതാണു ജര്‍മനിയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. കോവിഡ് 19 െവെറസ് നാശംവിതയ്ക്കുന്ന സ്പെയിനിലെ ആശുപത്രിയിലെ രോഗികള്‍ നേരിടുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രോഗം ബാധിച്ച് അവശരായ രോഗികള്‍ പോലും വെറും നിലത്ത് കിടക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.

ഡോക്ടറെയും ആരോഗ്യപ്രവര്‍ത്തകരെയും കാണാനെത്തിയവരാണ് ഇരിക്കാന്‍ പോലും കഴിയാതെ വെറും നിലത്തും ഷീറ്റ് വിരിച്ചും കിടക്കുന്നത്. പലരും കടുത്ത ചുമ മൂലം വിഷമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാഡ്രിഡിലെ ലിയോണര്‍ ആശുപത്രി, സെവെരോ ഒച്ചാവോ ഡെ ലെഗാനസ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ കിടക്കകളുടെ മൂന്നിരട്ടി രോഗികളെയാണു ചികിത്സിക്കുന്നതെന്നാണു സെവേരോ ഒച്ചവാ ഡി ലെഗനേ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചില ആശുപത്രികളില്‍ സമീപമുള്ള ഹോട്ടലുകളുടെ സഹായം തേടിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ ഹോട്ടലുകളിലേക്കു മാറ്റുകയാണു ചെയ്യുന്നത്. മാഡ്രിഡില്‍ ഒരു കണ്‍വന്‍ഷന്‍ സെന്ററിനെ ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ 1,300 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം, സ്പെയിനില്‍ 33,089 പേര്‍ക്കു കോവിഡ് ബാധിച്ചതായാണു റിപ്പോര്‍ട്ട്. മരണസംഖ്യ രണ്ടായിരം കടന്നു. സ്പാനിഷ് ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയ്ക്കും നിരീക്ഷണത്തിലാണ്.

Tags
Show More

Related Articles

Back to top button
Close