ഈ വര്‍ഷം ഹജ്ജ് അനുവദിക്കില്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ മുസ്ലീമുകള്‍ ഹജ്ജ് തീര്‍ത്ഥാടനം നടത്തില്ല. ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിനായി മറ്റു രാജ്യങ്ങളിലെ വിശ്വാസികളെ പങ്കെടുപ്പിക്കില്ലെന്നു സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഈ വര്‍ഷം 2,13,000 അപേക്ഷകളാണ് എത്തിയിട്ടുള്ളത്. അടച്ച പണം കൃത്യമായി തിരികെ നല്‍കാനും തീരുമാനമായിട്ടുണ്ട്. അതില്‍ 2300 അപേക്ഷകള്‍ പുരുഷ ബന്ധു (മെഹ്രം) ഇല്ലാത്ത സ്ത്രീകളുടെ ആയിരുന്നു. അവരെയെല്ലാം 2021ലെ തീര്‍ത്ഥാടനത്തിനു പോകാം.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നു തീര്‍ത്ഥാടകരെ അയക്കരുതെന്നു നിര്‍ദേശിച്ച ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് താലിഖ് ബിന്‍ താഹിര്‍ ബെന്ടണുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേന്ദ്രമന്ത്രാലയം ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഹജ്ജ് 2020-നായി എയര്‍ ഇന്ത്യയ്ക്കു 160 കോടി രൂപയും നല്‍കിയിരുന്നു. ഇന്ത്യയും സൗദിയും 2019 ഡിസംബര്‍ 1-നു ഹജ്ജ് ഉഭയകക്ഷി ബന്ധത്തില്‍ ഒപ്പു വച്ചിരുന്നു