CULTURALNEWSTrending

ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്. സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം നേടുന്ന നാലാമത്തെ ആളാണ് ഡോ. എം. ലീലാവതി. ഇതിന് മുമ്പ് സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്‌നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍പുരസ്‌കാരം, കൊച്ചിയിലെ വസതിയില്‍ എത്തി സമര്‍പ്പിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close