KERALANEWS

ഈ വിവേചനം, ഇത് ഞങ്ങളോട് പാടില്ല: അശ്വതി ശ്രീകാന്ത്

തിരുവനന്തപുരം: കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ്കാലത്തനുഭവിക്കുന്ന ദുരനുഭവങ്ങള്‍ക്കതിരെ പ്രതികരിക്കുകയാണ് പ്രശസ്ത നൃത്തപരിശീലകയും എംടി വാസുദേവന്‍ നായരുടെ മകളുമായ അശ്വതി ശ്രീകാന്ത്. കേരളത്തിലെ കലാ മേഖല കഴിഞ്ഞ എട്ടു മാസമായി നിശ്ചലമാണ്.ഘട്ടം ഘട്ടമായി വിവിധ മേഖലകള്‍ തുറന്നെങ്കിലും കലാമേഖലയ്ക്ക മോക്ഷമില്ല.പലരും ഉപജീവനമാര്‍ഗമില്ലാതെ മറ്റു വഴികള്‍ തേടുന്ന അവസ്ഥയാണിപ്പോഴുള്ളത്.എല്ലാ മേഖലകളും തുറന്നു,എന്തുകൊണ്ട് ഇത്തരം കലാകാരന്മാരോട് മാത്രം വിവേചനം കാണിക്കുന്നു.സാമൂഹിക അകലം പാലിച്ച് ക്ലാസ്സുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു.

ഈ വിഷയത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ ഡാന്‍സ് സ്‌കൂളായ റിഗാറ്റയുടെ ഉടമയും പ്രമുഖ നൃത്തപരിശീലകയുമായ ഗിരിജ ചന്ദ്രനും പ്രശസ്തഗായകന്‍ ജി വേണുഗോപാലനും
സംഗീതസംവിധായകന്‍ ജയചന്ദ്രനും പ്രതികരിച്ചിരുന്നു. കോവിഡ് വിലക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മൃഗശാലകളും മ്യൂസിയങ്ങളും പാര്‍ക്കുകളും വരെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നിട്ടും അസംഘടിത മേഖലയിലെ കലാ അധ്യാപകരുടെ സങ്കടം ജനകീയ സര്‍ക്കാര്‍ ഇതുവരെ അത്ര ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യമായാണ് ഇപ്പോള്‍ ഈ പ്രമുഖരെല്ലാം രംഗത്തെത്തിയിരിക്കുന്നത്

https://mediamangalam.com/archives/25390
https://mediamangalam.com/archives/25170
https://mediamangalam.com/archives/24593

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close