KERALANEWSTop News

ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ? പ്രതിപക്ഷ നേതാക്കന്മാരെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “അദ്ദേഹത്തിന്‍റെ ഈ വിഷമത്തിനിടയില്‍ എന്‍റെ വിലയിരുത്തല്‍ കൂടി വേണോ?” എന്നാണ് രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചത്.

അതേ സമയം വിഡി സതീശന്‍റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോള്‍ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മറുപടി നൽകി.

വൈകിട്ട്, ഫേസ്ബുക്കിൽ പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു “പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു” അദ്ദേഹം കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close