Breaking NewsElection 2021KERALANEWS

ഉടുമ്പുഞ്ചോലയിൽ വൻ വിജയത്തിലേക്ക്; ആഹ്ലാദത്തിൽ ഇടത് ക്യാമ്പുകൾ, അഗസ്റ്റി തല മൊട്ടയടിക്കരുതെന്ന് എംഎം മണി

ഇടുക്കി: വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ച് എം എം മണി. എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 25,793 ത്തിന്‍റെ ഭൂരിപക്ഷത്തില്‍ എ എം മണി വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. തുടർ ഭരണം വരുമെന്ന എൽഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്നും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും എം എം മണി അഭിപ്രായപ്പെട്ടു. എം എം മണിയോട് തോൽവി സമ്മതിച്ചെന്നും നാളെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം അഗസ്തി പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരിക്കുകയാണ് മണി. ഉടുമ്പൻചോലയിൽ എൽഡിഎഫ് – എന്‍ഡിഎ വോട്ട് കച്ചവടം ഉണ്ടായിയെന്നും ഇ എം അഗസ്തി ആരോപിച്ചു.

എന്നാൽ മുൻപറഞ്ഞ പ്രകാരം മൊട്ടയടിക്കാനാണ് തീരുമാനം എന്ന് അഗസ്റ്റി പറഞ്ഞു. രട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദിയും അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close