INDIANEWSTrending

ഉത്തരധ്രുവത്തിലൂടെ വിമാന യാത്ര നടത്തി ചരിത്രം കുറിക്കാന്‍ വനിതാ വൈമാനികര്‍

ന്യൂഡല്‍ഹി: ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്ര നടത്തി ചരിത്രം കുറിക്കാന്‍ തയ്യാറായി വനിതാ വൈമാനികര്‍. എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരുടെ സംഘമാണ് ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റര്‍ നീളുന്ന യാത്ര നടത്തുന്നതിനായി തയ്യാറായിരിക്കുന്നത്. ശനിയാഴ്ചയാണ് അവരുടെ ചരിത്രത്തിലേയ്ക്കുള്ള ആകാശയാത്ര.ബോയിങ് 777 വിമാനത്തിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന യാത്രയ്ക്കാണ് വനിതകള്‍ ചുക്കാന്‍ പിടിക്കുന്നത്. എയര്‍ ഇന്ത്യ കാപ്റ്റന്‍ സോയ അഗര്‍വാളാണ് സംഘത്തെ നയിക്കുന്നത്. ഉത്തരധ്രുവത്തിലൂടെയുള്ള യാത്ര അങ്ങേയറ്റം സാങ്കേതികവും വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ളതുമാണ്. സാധാരണ ഏറ്റവും വൈദഗ്ധ്യമുള്ള പൈലറ്റുമാരെയാണ് ഈ റൂട്ടില്‍ വിമാനം പറത്താന്‍ വിമാനക്കമ്പനികള്‍ നിയോഗിക്കാറുള്ളത്. ഇത്തവണ വനിതാ പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത്. എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. കാപ്റ്റന്‍മാരായ തന്മയ് പപ്പാഗരി, ആകാന്‍ഷ സോനാവാനെ, ശിവാനി മന്‍ഹാസ് എന്നിവരാണ് സോയ അഗര്‍വാളിനൊപ്പമുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close