INSIGHTNEWSTrending

ഉത്തരേന്ത്യന്‍ മാതൃകയില്‍ ചോരക്കള്ളം തീര്‍ക്കുന്ന സംഘപരിവാര്‍

ദീപ പ്രദീപ്

വിപ്ലവത്തിന്റെ മണ്ണ് വയലാര്‍. ഇവിടെ വര്‍ഗ്ഗീയതയും ഒടുവില്‍ ചോരവീഴ്ത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി എസ്.ഡി.പി.ഐ മണ്ഡലം തലത്തില്‍ വാഹന പ്രചാരണ ജാഥ നടത്തിവരുന്നു. ജാഥ വയലാറില്‍ എത്തിയപ്പോള്‍ യോഗി ആദിത്യനാഥ് വര്‍ഗ്ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് എന്ന് പ്രസംഗത്തില്‍ പരാമര്‍ശമുണ്ടാകുന്നു. ഇത് കേട്ട് നിന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച് വാക്കു തര്‍ക്കമുണ്ടാക്കുന്നു. പിന്നീട് വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഒരു ആര്‍ എസ്എസ് പ്രവര്‍ത്തകന് ജീവന്‍ നഷ്ടമാകുന്നു. ഇതൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലില്‍ ആലപ്പുഴയില്‍ അരങ്ങേറിയത്.

ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അസഹിഷ്ണുതയോടെ നോക്കിക്കണ്ട് കേവലം ജാഥയ്ക്കു നേരെ പോലും ആക്രമണം നടത്തുന്നവരുടെ നാടായി കേരളവും മാറാന്‍ തൂടങ്ങുന്നു അല്ല തുടങ്ങി എന്നതിന്റെ എറ്റവും നല്ല സൂചനയായിരുന്നു ഈ സംഭവം. ബിജെപിയുടെ നേതാക്കള്‍ കടുത്ത വര്‍ഗീയത പ്രസംഗിച്ചുനടക്കുന്നു, എന്നതിന്റെ ഏറ്റവും നല്ല തെളിവുകള്‍ പാര്‍ട്ടിയില്‍ നിന്നും മറുകണ്ടം ചാടിയവര്‍തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു എന്നതാണ്. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും രാഷ്ട്രീയ മേല്‍ക്കോയ്മ നേടാനാണ് കേരളത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. ഒരു സംഘടന എന്ന നിലയ്ക്ക് ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതിനു പകരം തമ്മിലടിപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുന്ന നിലയിലെക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ആര്‍എസ്എസ്. ജനജിവിതങ്ങള്‍ക്ക് നല്‍കെണ്ട സ്വാതന്ത്യം വ്യക്തി ചിന്തകളിലെയ്ക്ക് ഒതുങ്ങുകയാണിവിടെ …..യഥാര്‍ത്ഥത്തില്‍ ഇവിടെ തെറ്റിന്റെ ചൂണ്ടു വിരല്‍ നീട്ടേട്ടണ്ടത് ആര്‍ക്കു നേരേ…..പാര്‍ട്ടിയ്ക്ക് വേണ്ടി കൊല്ലാനും ചാകാനും നിന്നു കൊടുക്കുന്നവര്‍ക്കു നേരേയോ..അതോ എല്ലാത്തിനെയും രാഷ്ട്രിയ വത്ക്കരിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്ന നേതാക്കള്‍ക്ക് നേരെയൊ…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close