ഉത്തരേന്ത്യയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കിടയില്‍ ഉത്തരേന്ത്യയില്‍ വായു മലിനീകരണവും മോശമാകുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാന്‍ പ്രധാന കാരണം. നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും ഇന്നലെ 372 ന് അടുത്തായിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ പഞ്ചാബിലെ വയല്‍ കത്തിക്കല്‍ കേസുകളില്‍ ഇരട്ടി വര്‍ധനയാനുണ്ടായത്. വായു നിലവാരം കുറയാനുള്ള മറ്റ് രണ്ട് കാരണങ്ങള്‍ പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയുമാണ്. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി മാര്‍ഷലുമാര്‍ ചുവപ്പ് ലൈറ്റില്‍ വാഹനം ഓഫ് ചെയ്യണമെന്ന ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് അനുസരിച്ച് വെള്ളിയാഴ്ച അനന്ത് വിഹാറില്‍ 387, ആര്‍കെ പുരത്ത് 33, രോഹിനിയില്‍ 391, ദ്വാരകയില്‍ 390ഉം ആണ്. ഇതെല്ലാം തന്നെ വായുമലിനീകരണത്തിന്റെ ഉയര്‍ന്ന തോതിലാണുള്ളത്.