INDIANEWSTop News

ഉത്തരേന്ത്യയെ വിറപ്പിച്ച് വിവിധ ഭാഗങ്ങളിൽ ഭൂചലനം, പ്രഭവ കേന്ദ്രം അമൃത്‌സർ

ന്യൂഡൽഹി∙ ഉത്തരേന്ത്യയെ വിറപ്പിച്ച് വിവിധ ഭാഗങ്ങളിൽ ഭൂചലനം. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഡൽഹി,
ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.പഞ്ചാബിലെ അമൃത്‌സറാണ് പ്രഭവ കേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 10.34ഓടെയായിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി.
10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ മരണമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രകമ്പനത്തെത്തുടർന്നു പലരും വീടുകളിൽനിന്നു പുറത്തിറങ്ങി. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ തജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.

പാക്കിസ്ഥാനിൽ ഭൂചലനത്തിന് 6.4 തീവ്രത രേഖപ്പെടുത്തി, തജിക്കിസ്ഥാനിൽ 6.3ഉം. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തജിക്കിസ്ഥാനാണ്. 84 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്. ഭൂകമ്പ ബാധിത മേഖലയിലാണു പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. 2005ൽ രാജ്യത്തുണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 73,000ത്തിലേറെ പേർ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close