ലക്നൗ: ഉത്തര്‍പ്രദേശില്‍ മകന്റെ മുന്‍ ഭാര്യയെ കല്യാണം കഴിച്ച് അച്ഛന്‍. 2016 ല്‍ മകന്റെ വിവാഹ മോചനം കഴിഞ്ഞ് വീട് വീട്ടിറങ്ങിയ അച്ഛന്‍ എവിടയാണ് എന്ന് അറിയുന്നതിന് വേണ്ടി വിവരാവകാശ നിയമം വഴി അന്വേഷിച്ചിറങ്ങിയ 22കാരനാണ് ഞെട്ടിയത്. താനുമായി വേര്‍പിരിഞ്ഞ ഭാര്യയെ അച്ഛന്‍ വിവാഹം ചെയ്തു എന്ന വിവരമാണ് 22കാരന് ലഭിച്ചത്. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് ഇരുവരും വേര്‍പിരിഞ്ഞത്.
48കാരനായ അച്ഛന് വേര്‍പിരിഞ്ഞ ഭാര്യയില്‍ രണ്ടുവയസുള്ള കുട്ടിയുള്ളതായും വിവരാവകാശ രേഖയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബുദ്വാന്‍ ജില്ലയിലാണ് സംഭവം. വീട് വിട്ടുപോയ അച്ഛന്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് അറിയാനാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്. 22കാരനുമായി വേര്‍പിരിഞ്ഞ ശേഷം മുന്‍ഭാര്യ അച്ഛനുമായി ഇഷ്ടത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും സെഞ്ചുറിയടിച്ച് പെട്രോൾ വില; വില നൂറ് കടന്നു
പെണ്‍കുട്ടിക്ക് 18 വയസായപ്പോഴാണ് വിവാഹം നടന്നതെന്നും ഇരുവര്‍ക്കുമായി രണ്ടുവയസുള്ള കുട്ടി ഉള്ളതായും പൊലീസ് പറയുന്നു.2016ലാണ് മകന്‍ വിവാഹം ചെയ്തത്. അന്ന് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. കുടുംബപരമായ കലഹത്തെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും 22കാരന് സാധിച്ചില്ല. ഭര്‍ത്താവ് മദ്യപാനിയാണ് എന്ന കാരണം പറഞ്ഞാണ് പെണ്‍കുട്ടി വിവാഹമോചനം തേടിയതെന്ന് പൊലീസ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീട് വിട്ടിറങ്ങിയ അച്ഛന്‍ എവിടയാണ് എന്ന് അറിയുന്നതിന് വേണ്ടിയാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്. ഇതിലൂടെയാണ് അച്ഛന്‍ മുന്‍ഭാര്യയെ വിവാഹം ചെയ്തതായി 22 കാരന്‍ അറിയുന്നത്. തുടര്‍ന്ന് 22കാരന്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതായി പൊലീസ് പറയുന്നു. നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.
ജില്ലാ പഞ്ചായത്ത് രാജ് ഓഫീസിലാണ് മകന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്. മകന് പണം നല്‍കുന്നത് നിര്‍ത്തിയതോടെയും അച്ഛന്‍ മാറി താമസിക്കാന്‍ തുടങ്ങിയതോടെയുമാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അച്ഛന്റെ വിവരങ്ങള്‍ തേടിയത്.