ഉത്തര്‍പ്രദേശില്‍ ദേശീയപട്ടികജാതി കമ്മീഷനില്‍ ചെയര്‍മാനില്ലാതായിട്ട് പത്തുമാസം

ലഖ്നൗ: ദളിത് വിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ദേശീയപട്ടികജാതി കമ്മീഷനില്‍ ചെയര്‍മാനില്ലാതായിട്ട് പത്തുമാസമാകുന്നു. പട്ടികജാതി പട്ടിവര്‍ഗ്ഗ വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കുറക്കാനുമുള്ള കമ്മീഷനിലാണ് നാഥനില്ലാതിരിക്കുന്നത്. ഇവര്‍തന്നെയാണ് അതിക്രമത്തിനെതിരെയുള്ള പരാതികള്‍ സ്വീകരിക്കേണ്ടതും നടപടികള്‍ എടുക്കേണ്ടത്. യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടതും അന്വേഷിക്കേണ്ടത് ഇവരായിരുന്നു. കൂടാതെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ച്ചയായി ദളിത് പീഡനം നടക്കുന്ന ഇവിടെ ഉത്തരവാദിത്തപ്പെട്ടവര്‍ അന്വേഷിക്കാനില്ല എന്നതും ശ്രദ്ധേയമാണ്. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കാലാവധി കഴിഞ്ഞ മെയ് മാസത്തില്‍ കഴിഞ്ഞു. പിന്നീട് നിയമനങ്ങള്‍ നടന്നിട്ടില്ല. പകരക്കരെ അന്വേഷിക്കുന്നുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷെ ഇത് മോദി ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ നിലപാടാണ് എന്ന് ചിലര്‍ ആരോപിച്ചു.