INDIANEWS

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് കൊവിഡ്

ലഖ്‌നൗ:ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന് കൊവിഡ്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വിവരം. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍.

മുലായം സിംഗിന്റെ ഭാര്യ സാദ്ന യാദവും കൊവിഡ് പോസിറ്റീവായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍ഗോണിലെ മെഡാന്റ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രീയ നേതാവായ മകന്‍ അഖിലേഷ് യാദവ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരു ദിവസങ്ങളില്‍ അറിയിക്കാമെന്നും അഖിലേഷ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close