INDIANEWS

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലകൊള്ളുന്നത് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന്: യോഗി ആദിത്യനാഥ്


ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലകൊള്ളുന്നത് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷയാകും നല്‍കുകയെന്നും യോഗി ട്വിറ്ററിലൂടെ അറിയിച്ചു. ഹാഥറസ് കൂട്ടബലാത്സംഗക്കൊലയില്‍ യു.പി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗിയുടെ പ്രതികരണം.”ഉത്തര്‍പ്രദേശില്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന് ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടും. അവര്‍ക്ക് നല്‍കുന്ന ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ് ഞങ്ങളുടെ വാഗ്ദാനം” -യോഗി ട്വീറ്റ് ചെയ്തു.

ഹാഥരസ് സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ‘യു.പി സര്‍ക്കാര്‍ നാണക്കേട്’, ‘പെണ്‍കുട്ടികളെ കത്തിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെ സംസ്‌കരിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ഹാഥറസിലേക്ക് അടുപ്പിക്കാത്ത നടപടിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close