KERALANEWSTrending

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍. വിദ്വേഷ-വിഭജന-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി യുപി മാറിയെന്ന് ചൂണ്ടിക്കാട്ടി 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ തുടങ്ങിയവരും ഓര്‍ഡിനന്‍സിനെതിരേ വിയോജിപ്പ് അറിയിച്ചു.മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരും സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധവാന്‍മാരാവണമെന്നും അതിനെ ഉയര്‍ത്തിപ്പിടിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമമാണിതെന്നും ഐഎഎസ് ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close