INDIANEWSTrending

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ്; യോഗി ആദിത്യനാഥിനെ അധികാരത്തിലെത്താൻ അനുവദിക്കില്ലെന്ന് ഒവൈസിയുടെ വെല്ലുവിളി; 300ൽ അധികം സീറ്റുകൾ നേടുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞടുപ്പ് അടുത്തവർഷമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. 2022ൽ യോഗി ആദിത്യനാഥിനെ അധികാരത്തിലെത്താൻ തന്‍റെ പാർട്ടി അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒവൈസിയുടെ വെല്ലുവിളി ബിജെപി പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണെന്ന് മറുപടി നൽകിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. 2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ തന്‍റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ബിജെപി വീണ്ടും ഭരണത്തിലെത്തില്ലെന്ന് ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. വീണ്ടും മുഖ്യമന്ത്രിയാകാന്‍ യോഗിയെ അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞിരുന്നു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എഐഎംഐഎം യുപിയിൽ മത്സരിക്കുക. എഐഎംഐഎം നേതാവിന്‍റെ വെല്ലുവിളിക്ക് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് മറുപടി നൽകിയത്. ‘ഒവൈസി നമ്മുടെ രാജ്യത്തെ വലിയൊരു നേതാവാണ്.

അദ്ദേഹം 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കിൽ ബിജെപി പ്രവർത്തകർ വെല്ലുവിളി ഏറ്റെടുക്കുന്നു. ബിജെപി 2022ൽ യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല’ യുപി മുഖ്യമന്ത്രി പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി വീണ്ടും ഭരണത്തിലെത്തില്ലെന്ന് ഒവൈസി പറഞ്ഞ അതേ സാഹചര്യത്തിലാണ് 300ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന യുപി മുഖ്യമന്ത്രിയുടെ മറുപടി. 403 നിയമസഭ മണ്ഡലങ്ങളാണ് യുപിയിലുള്ളത്. തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്നും ഭരണം നിലനിർത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close