CULTURALMUSICTop News

ഉദയകിരണത്തിൻ ഉത്തരീയമണിഞ്ഞ് ആര്യൻ എന്ന പതിമൂന്നുകാരന്റെ വിഷുക്കണി

വിഷുക്കാലം നമുക്ക് ഇപ്പോ ഒരു ഓർമ പുതുക്കൽ കൂടിയാണ്. കുട്ടിക്കാലത്തിന്റെ, വിഷുക്കണിയുടെ, കൈനീട്ടത്തിന്റെ, വിഷുസദ്യയുടെ, ഒത്തുചേരലിന്റെ ഒക്കെ ഒരു അയവിറക്കൽ കൂടിയാണ്. ഈ ഓർമകളിലേക്ക് നമ്മെ വീണ്ടും കൊണ്ടെത്തിക്കുകയാണ് ആര്യൻ ജെ വാര്യർ എന്ന പതിമൂന്നുകാരൻ സംഗീതം നൽകിയ മുത്തശ്ശിയും വിഷുവും ഞാനും എന്ന ഗാനം.

ഉണ്ണികൃഷ്ണൻ മീറ്റ്ന എഴുതിയ ഋതു സമാഹാരങ്ങൾ എന്ന കവിത സമാഹാരത്തിൽ നിന്നും എടുത്തതാണ് ഈ കവിത. ‘ഉദയകിരണത്തിൻ ഉത്തരീയമണിഞ്ഞ്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയദീപ് വാര്യർ ആണ്. പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയരുടെ സഹോദരപുത്രനായ ആര്യൻ, അഞ്ച് വയസ്സ് മുതൽ പിയാനോ ആസ്പദമാക്കി പശ്ചാത്തല സംഗീതം അഭ്യസിക്കുന്നുണ്ട്. 2017 KAWAI PIANO നടത്തിയ രാജ്യാന്തര KJPC പിയാനോ മത്സരത്തിൽ വിജയിച്ചു കൊണ്ടായിരുന്നു ആര്യന്റെ തുടക്കം. പിയാനോ കൂടാതെ വീണ, ഗിറ്റാർ, വയലിൻ എല്ലാറ്റിലും പ്രാവീണ്യമുണ്ട്.

കോവിഡ് ബാധയെ തുടർന്ന് നിർധനരായ ബാംഗ്ലൂരിലെ 2500ലേറെ ദരിദ്ര കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണവും സഹായവും എത്തിച്ചു കൊടുക്കുന്ന ‘സ്വാഭിമാൻ’ എന്ന NGO സംഘടനയ്ക്ക് വേണ്ടി ‘ലോക സമസ്ത സുഖിനോ ഭവന്തു..’ എന്ന് തുടങ്ങുന്ന ആദ്യ ഗാനവും സോഷ്യൽ മീഡിയയിൽ വിരൽ ആയിരുന്നു. കോമ്പോസിങ് മാത്രമല്ല, എഡിറ്റിംഗ് മിക്സിങ് എല്ലാറ്റിലും ആര്യൻ പുലിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close