KERALANEWS

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് വി ഫോര്‍ കേരള; നേതാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയ വി ഫോര്‍ കേരള സംഘടനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യേണ്ടിരുന്ന പാലം ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് പൊലീസ് കണക്കാക്കിയിട്ടുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയായിരുന്നു. പാലത്തിലേക്ക് പ്രവേശിച്ചവാഹനങ്ങള്‍ക്ക് മറുവശത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ കാരണം പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് അുഭവപ്പെട്ടു.പണി പൂര്‍ത്തിയാക്കിയ പാലം ഗതാഗതത്തിനായി തുറന്നുകാടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച വി ഫോര്‍ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിച്ചിരുന്നു അന്ന് പോലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close