INDIANEWS

ഉദ്ധവ് താക്കറെയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു; മുന്‍ നേവി ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത മുന്‍ നാവിക ഉദ്യോഗസ്ഥനെ ശിവസേന പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. മദന്‍ ശര്‍മ്മ (65) എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഒരു കാര്‍ട്ടൂണ്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. ശര്‍മയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. ലാണ്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ താന്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നതായി ശര്‍മ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രംഗത്തെത്തി. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു, ഉദ്ധവ് താക്കറെ ജീ’ ഫഡ്‌നവിസ് ട്വിറ്ററില്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close